അവര്‍ക്ക് വെളിച്ചമായി നടന്‍ അജിത്ത്, ഇതാണ് യഥാര്‍ത്ഥ ഹീറോയിസം !

ചെന്നൈ: തമിഴകത്തെ സൂപ്പര്‍ താരമാണ് തല അജിത്ത്. രജനീകാന്തിനും ദളപതി വിജയ്ക്കും ഉള്ളതു പോലുള്ള വലിയ ആരാധക പട്ടാളവും അദ്ദേഹത്തിനുണ്ട്. അധികമൊന്നും പുറത്ത് ‘തല’ കാണിക്കാത്ത ഈ ‘തല’ യുടെ അകത്തെ നന്മയാണ് ഇപ്പോള്‍ വീണ്ടും പുറത്ത് വന്നിരിക്കുന്നത്.

5000 പേര്‍ക്ക് കണ്ണിന്റെ ശസ്ത്രക്രിയ നടത്താനുള്ള പണം നല്‍കിയാണ് താരം ജീവിതത്തിലും ഹീറോ ആയിരിക്കുന്നത്. ഗായത്രി എന്ന യുവതിയാണ് ഫെയ്‌സ് ബുക്കിലൂടെ ഇക്കാര്യം ലോകത്തെ അറിയിച്ചിരിക്കുന്നത്. നടന്റെ ചിത്രം പങ്കുവച്ചുകൊണ്ടായിരുന്നു കുറിപ്പ്. താരമാണ് ശസ്ത്രക്രിയയ്ക്കുള്ള പണം നല്‍കിയതെന്നും, ബഹുമാനവും അഭിമാനവുമുണ്ടെന്നും ഗായത്രി തന്റെ കുറിപ്പില്‍ പറയുന്നു.

താരത്തിനും കുടുംബത്തിനും ആരാധകര്‍ നല്‍കുന്ന സ്‌നേഹവും പരിഗണനയുമൊക്കെ അദ്ദേഹം അര്‍ഹിക്കുന്നത് തന്നെയാണെന്ന് ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ് ഈ പുണ്യ പ്രവര്‍ത്തിയിലൂടെ.

Top