സിനിമ ചിത്രികരണത്തിനിടെ നടന്‍ അമീര്‍ നിയാസിന് പരുക്ക്

തേറ്റ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ നടന്‍ അമീര്‍ നീയാസിന് പരുക്ക്. നവാഗതനായായ റെനീഷ് യൂസഫ് സംവിധാനം ചെയ്യുന്ന തേറ്റയുടെ ചിത്രീകരണം തൃശൂരിലെ പീച്ചി കാടുകളില്‍ നടക്കുന്നതിനിടെയാണ് താരത്തിന് അപകടം സംഭവിച്ചത്.

കാട്ടുപന്നിയുമായുള്ള സംഘട്ടനം ചിത്രീകരിക്കുമ്പോഴാണ് അപകടം സംഭവിച്ചത്. കാല്‍മുട്ടിനാണ് പരുക്ക് പറ്റിയത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

 

Top