Actor Aamir Khan joins intolerance debate

ന്യൂഡല്‍ഹി: രാജ്യത്ത് അരക്ഷിതാവസ്ഥ നിലനില്‍ക്കുന്നുവെന്ന് ബോളിവുഡ് താരം ആമിര്‍ ഖാന്‍. മാസങ്ങളായി രാജ്യത്തെ ഒരുവിഭാഗം ജനങ്ങള്‍ക്കിടയില്‍ ഭയം വളര്‍ന്നുവരികയാണെന്നും രാമനാഥ് ഗോയങ്ക മാധ്യമ പുരസ്‌കാര വിതരണ ചടങ്ങില്‍ സംസാരിക്കവെ അദ്ദേഹം പറഞ്ഞു.

രാജ്യം വിടണമോയെന്ന് തന്റെ ഭാര്യപോലും ചിന്തിക്കുന്നു. മക്കളെ ഓര്‍ത്താണ് ഭാര്യ ഭയപ്പെടുന്നത്. ഓരോ ദിവസവും മാധ്യമങ്ങളിലൂടെ പുറത്തുവരുന്ന വാര്‍ത്തകള്‍ ആശങ്ക ഉയര്‍ത്തുന്നതാണ്. സുരക്ഷിതത്വ ബോധവും നീതി ലഭിക്കുമെന്ന ബോധവും ജനങ്ങളില്‍ ഉണ്ടാവേണ്ടത് അത്യാവശ്യമാണ്.

എഴുത്തുകാര്‍ അടക്കമുള്ളവര്‍ അവാര്‍ഡുകള്‍ തിരികെനല്‍കി പ്രതിഷേധിക്കുന്നതില്‍ തെറ്റില്ല. അക്രമ രാഹിത്യത്തില്‍ ഊന്നിയ പ്രതിഷേധമാണിത്. നിയമം കൈയ്യിലെടുക്കാതെ ഏതുമാര്‍ഗത്തിലും പ്രതിഷേധിക്കാനുള്ള സ്വാതന്ത്ര്യം വ്യക്തികള്‍ക്കുണ്ടെന്നും ആമിര്‍ പറഞ്ഞു.

രാജ്യത്ത് അസഹിഷ്ണുത വര്‍ധിക്കുന്നുവെന്ന ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ പരാമര്‍ശം കടുത്ത പ്രതിഷേധത്തിന് വഴിവച്ചിരുന്നു. അദ്ദേഹത്തിന് പിന്നാലെയാണ് ആമിര്‍ ഖാനും അസഹിഷ്ണുതയ്‌ക്കെതിരെ രംഗത്തെത്തിയത്.

Top