പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിലുള്ള ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ

കൊച്ചി : പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല മേഖലകളിലുള്ള ക്വാറികളുടെ പ്രവര്‍ത്തനങ്ങള്‍ക്ക് സ്റ്റേ. ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിന് സിംഗിള്‍ ബെഞ്ച് നല്‍കിയ അനുമതി ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചാണ് സ്റ്റേ ചെയ്തത്.

ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതിനു നല്‍കിയ അനുമതി ഒരു മാസത്തേക്കാണു ഡിവിഷന്‍ ബെഞ്ച് സ്റ്റേ ചെയ്തിരിക്കുന്നത്. ഇതോടെ സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പ്രവര്‍ത്തനം തുടങ്ങിയ ക്വാറികള്‍ പൂട്ടേണ്ടിവരും.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടില്‍ പരിസ്ഥിതി ലോലമെന്നു നിര്‍ണയിച്ച വില്ലേജുകളില്‍ ഖനനം തുടങ്ങാനുള്ള അപേക്ഷകള്‍ അന്തിമവിജ്ഞാപനം വരുന്നതുവരെ പരിഗണിക്കാമെന്ന സിംഗിള്‍ ബെഞ്ച് വിധിയാണ് സ്റ്റേ ചെയ്തത്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശമായ 123 വില്ലേജുകളില്‍ ഖനനത്തിന് അനുമതി തേടി ക്വാറി ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചിരുന്നത്.

Top