പ്രവര്‍ത്തകര്‍ സ്വയരക്ഷയ്ക്ക് വാള്‍ കരുതിയതാകാം; ആരോപണങ്ങള്‍ക്ക് മറുപടിയുമായി സിപിഎം

തിരുവനന്തപുരം: വെഞ്ഞാറമൂട്ടില്‍ കൊല്ലപ്പെട്ട സിപിഎം പ്രവര്‍ത്തകരുടെ കൈയില്‍ വാളുണ്ടായിരുന്നെന്ന ആരോപണങ്ങളില്‍ വിശദീകരണവുമായി സിപിഎം രംഗത്ത്. അവര്‍ സ്വയരക്ഷയ്ക്കു കൈയില്‍ വാള്‍ കരുതിയതാവാമെന്നു തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ പറഞ്ഞു.

ഡിവൈഎഫ്ഐ പ്രവര്‍ത്തകരുടെ കൊലപാതകത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ദൃശ്യങ്ങളില്‍ പത്തോളം പേരെ കാണാം. ബൈക്കിലെത്തിയവരെ അക്രമി സംഘം വളയുന്നതും വാക്കേറ്റമുണ്ടാകുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്.

അഞ്ചു പേരടങ്ങുന്ന സംഘം വാളും കത്തിയുമായി വെട്ടുന്നതും കുത്തുന്നതും കാണാം. കൊല്ലപ്പെട്ടവരുടെ കൈയിലും വാളുണ്ടായിരുന്നു. ഏറെ നേരത്തെ വാക്കേറ്റത്തിനുശേഷം ഇരുവരെയും അക്രമിസംഘം നടുറോഡില്‍ വളഞ്ഞിട്ടു വെട്ടിവീഴ്ത്തുകയായിരുന്നു.

Top