ആക്‌ടിവയ്ക്ക് പുതിയ ക്യാഷ്ബാക്ക് ഓഫറുമായി ഹോണ്ട

 ആക്‌ടിവയ്ക്ക്  3,500 രൂപയുടെ പുതിയ ക്യാഷ്ബാ ക്ക് ഓഫറുമായി ഹോണ്ട. നിലവിൽ   ഇന്ത്യയില്‍
ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന ഇരുചക്ര വാഹനമാണ് ആക്ടീവ. രാജ്യത്ത് ഏറെ ഡിമാന്‌റ് ഉളള  സ്‌കൂട്ടര്‍ കൂടിയാണ് ആക്ടീവ. ആക്‌ടിവ 6G വാങ്ങുമ്പോൾ ഉപഭോക്താക്കൾക്ക് 3,500 രൂപ വരെ അതായത് അഞ്ച് ശതമാനം വരെ ക്യാഷ്ബാക്കാണ് ലഭ്യമാക്കിയിരിക്കുന്നത്. എസ്‌ബി‌ഐ ക്രെഡിറ്റ് കാർഡ് വഴിയുള്ള ഇ‌എം‌ഐ ഇടപാടുകളിൽ മാത്രമേ ഈ ഓഫർ സാധുതയുള്ളൂവെന്നും ഏറ്റവും കുറഞ്ഞ ഇടപാട് മൂല്യം 40,000 രൂപയായിരിക്കണമെന്നും കമ്പനി അറിയിക്കുന്നു.

ഓഫറിന്റെ സാധുത 2021 മെയ് ഒന്നു മുതൽ ജൂൺ 30 വരെയാണ്. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഹോണ്ട മോട്ടോർസൈക്കിൾ ആൻഡ് സ്കൂട്ടർ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡീലർഷിപ്പുമായി ബന്ധപ്പെട്ടാൽ മതിയാകും.

Top