മരംമുറി ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വീസ് പിന്‍വലിച്ചു

തിരുവനന്തപുരം: മരംമുറി കേസുമായി ബന്ധപ്പെട്ട ഫയലുകള്‍ വിവരാവകാശ പ്രകാരം നല്‍കിയ ഉദ്യോഗസ്ഥയുടെ ഗുഡ് സര്‍വ്വീസ് പിന്‍വലിച്ചു. അണ്ടര്‍ സെക്രട്ടറി ശാലിനിയുടെ ഗുഡ് സര്‍വ്വീസാണ് പിന്‍വലിച്ചത്. റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറി ജയ തിലകിന്റേതാണ് നടപടി.

ആഭ്യന്തര പരിശോധനയില്‍ ശാലിനിക്ക് ഗുഡ് സര്‍വ്വീസ് നല്‍കാനുള്ള ഉദ്യോഗസ്ഥയല്ലെന്ന് തെളിഞ്ഞതായി റവന്യു സെക്രട്ടറി പ്രതികരിച്ചു. ഫയലുകള്‍ പുറത്തുവന്നതിന് പിന്നാലെ ശാലിനി അവധിയില്‍ പോയിരുന്നു. മരംമുറി ഫയല്‍ കൈകാര്യം ചെയ്ത ജോയിന്റ് സെക്രട്ടറിയെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ശാലിനിയോട് നിര്‍ബന്ധിത അവധിക്ക് നിര്‍ദേശം നല്‍കിയെന്നാണ് ആരോപണം.

 

Top