ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നടപടി സ്വീകരിക്കണം; കെ സുധാകരന്‍

തിരുവനന്തപുരം: ഗവര്‍ണറെ തിരിച്ചുവിളിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. സജീവ രാഷ്ട്രീയത്തില്‍ നിന്നും ഗവര്‍ണര്‍ പദവിയിലേക്ക് എത്തിയതിന്റെ കുഴപ്പമാണ്. രാവിലെയും വൈകിട്ടും വാര്‍ത്താ സമ്മേളനം നടത്തുന്നു. ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയുന്നെന്നും കെ സുധാകരന്‍ പറഞ്ഞു.

കോണ്‍ഗ്രസില്‍ സംഘടനാ തെരഞ്ഞെടുപ്പ് നടക്കും.സംഘടനാ തെരഞ്ഞെടുപ്പിന് സമയക്രമം തീരുമാനിച്ചിട്ടുണ്ട്. ഇതനുസരിച്ച് തെരഞ്ഞെടുപ്പുകള്‍ നടക്കും. മുതിര്‍ന്ന നേതാവും തെരഞ്ഞെടുപ്പ് ചുമതലയുള്ള റിട്ടേണിങ് ഓഫീസറുമായ ജി പരമേശ്വര പറഞ്ഞതനുസരിച്ച് ഞങ്ങള്‍ കൂട്ടായ്മയോടെ പ്രവര്‍ത്തിക്കുമെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ പറഞ്ഞു.

 

 

Top