കോവിഡ് സംരക്ഷണമെന്ന പേരിലുള്ള വ്യാജ പരസ്യങ്ങൾക്കെതിരെ നടപടി ശക്തം

ൽഹി : യാതൊരു ശാസ്ത്രീയ അടിത്തറയുമില്ലാതെ കോവിഡ് സംരക്ഷകരെന്ന നിലയിൽ വ്യാജ പരസ്യം നൽകി ഉപഭോക്താക്കളെ കബളിപ്പിക്കുന്നവർക്ക് എതിരെ ഇനി ശക്തമായ നടപടിയെടുക്കും. സെൻട്രൽ കൺസ്യൂമർ പ്രൊട്ടക്ഷൻ അതോറിറ്റിയാണ് ഇക്കാര്യം വ്യക്തമാക്കിയത്.

തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പ്രചാരം നേടുകയെന്ന ഒറ്റ ലക്ഷ്യത്തോടെ കോവിഡിന്റെ സംരക്ഷകരെന്ന നുണ പ്രചാരണം നടത്താൻ ആരെയും അനുവദിക്കില്ലെന്നാണ് മുന്നറിയിപ്പ്. ഇത്തരക്കാർക്ക് രണ്ട് വർഷം വരെ തടവും പത്ത് ലക്ഷം രൂപ വരെ പിഴയും ലഭിക്കും. ഭക്ഷ്യോൽപ്പന്നങ്ങളുടെ പരസ്യങ്ങളിൽ പ്രതിരോധം വർധിപ്പിക്കുമെന്നും കൊവിഡിനെ ചെറുക്കുമെന്നും വൻ തോതിൽ പ്രചരിപ്പിക്കുന്നത് ശ്രദ്ധയിൽപെട്ടതോടെയാണ് നടപടി.

Top