പതിനാലുകാരിയെ വീട്ടുജോലിക്ക് നിര്‍ത്തി പീഡിപ്പിച്ച കേസില്‍ ഭാനുപ്രിയയ്ക്കെതിരെ പോക്സോ ചുമത്തി

ഹൈദരാബാദ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുജോലിക്കു നിര്‍ത്തി പീഡിപ്പിച്ച കേസില്‍ നടി ഭാനുപ്രിയക്കെതിരെ പോക്‌സോ വകുപ്പുകള്‍ ചുമത്തി.

ആന്ധ്രാപ്രദേശിലെ പ്രഭാവതിയെന്ന യുവതിയാണ് തന്റെ പതിനാല് വയസ് മാത്രമുള്ള മകളെ ജോലിക്ക് ചെന്നൈയില്‍ കൊണ്ടു പോയെന്നും പീഡിപ്പിച്ചെന്നും കാട്ടി സമാല്‍കോട്ട് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്

പെണ്‍കുട്ടിയെ വീട്ടില്‍ ജോലിക്കുനിര്‍ത്തി പീഡിപ്പിച്ചു, പറഞ്ഞ വേതനം നടി നല്‍കിയില്ല, ഭാനുപ്രിയയുടെ സഹോദരന്‍ പെണ്‍കുട്ടിയെ ഉപദ്രവിച്ചു, ഈ വിവരം അറിഞ്ഞ് ചെന്നൈയില്‍ ഭാനുപ്രിയയുടെ വീട്ടിലെത്തിയ തങ്ങളെ സഹോദരന്‍ ഭീഷണിപ്പെടുത്തി തിരിച്ചയച്ചു, പെണ്‍കുട്ടിയെ വിട്ടുനല്‍കണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്ന് ഭാനുപ്രിയ പറഞ്ഞു എന്നിങ്ങനെയാണ് പരാതിയിലെ ആരോപണങ്ങള്‍.

അതേസമയം, പെണ്‍കുട്ടിക്കെതിരേ മോഷണക്കുറ്റം ആരോപിച്ച് ഭാനുപ്രിയ പരാതി നല്‍കിയതായി സമാല്‍കോട്ട് സ്റ്റേഷന്‍ എസ്ഐ അറിയിച്ചു. ഒന്നരലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍ പെണ്‍കുട്ടി മോഷ്ടിച്ചെന്നു കാട്ടിയാണു നടിയുടെ പരാതി. പെണ്‍കുട്ടിയുടെ വയസ് തനിക്കറിയില്ലെന്നും നടി പോലീസിനു മൊഴി നല്‍കിയിട്ടുണ്ട്.

Top