വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറിയാൽ നടപടി; പരിശോധന ശക്തമാക്കി എംവിഡിയും പൊലീസും

വിദ്യാര്‍ത്ഥികളെ കയറ്റാത്ത ബസുടമകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. വിദ്യാര്‍ഥികള്‍ക്ക് കണ്‍സെഷന്‍ നിഷേധിക്കുക, സീറ്റിലിരിക്കാന്‍ അനുവദിക്കാതിരിക്കുക എന്നീ പരാതികള്‍ വര്‍ധിച്ചിട്ടുണ്ട്. ഇത് കണക്കിലെടുത്താണ് ഇപ്പോഴത്തെ നടപടി. പൊലീസും മോട്ടോര്‍ വാഹന വകുപ്പും ബസുകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്.

ബസ് ജീവനക്കാരുടെ ഭാഗത്ത് നിന്ന് മോശം അനുഭവങ്ങൾ ഉണ്ടായാൽ വിദ്യാര്‍ത്ഥികള്‍ക്ക് പരാതി നല്‍കാമെന്നും അധികൃതര്‍ അറിയിച്ചു. സ്‌റ്റോപ്പില്‍ വിദ്യാര്‍ഥികളെ കണ്ടാല്‍ ഡബിള്‍ ബെല്ലടിച്ച്‌ പോവുക, ബസില്‍ കയറ്റാതിരിക്കുക, കയറിയാല്‍ മോശമായി പെരുമാറുക, കണ്‍സെഷന്‍ ആവശ്യപ്പെടുമ്പോൾ അപമാനിക്കുക, ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ സംഭവങ്ങളുണ്ടായാല്‍ വിദ്യാര്‍ഥികള്‍ക്ക് മോട്ടോര്‍ പൊലീസിലോ വാഹന വകുപ്പിലോ പരാതി നല്‍കാമെന്നും, പരാതി ലഭിച്ചാല്‍ കേസ് ഫയല്‍ ചെയ്യുമെന്നും അധികൃതര്‍ അറിയിച്ചു.

Top