ആക്ഷന്‍ ഹീറോ ബിജു 2; പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു

കൊച്ചി: എബ്രിഡ് ഷൈനിന്റെ സംവിധാനത്തില്‍ 2016ല്‍ പുറത്തിറങ്ങിയ നിവിന്‍ പോളി നായകനായ ചിത്രമാണ് ആക്ഷന്‍ ഹീറോ ബിജു.യഥാര്‍ത്ഥ പോലീസ് ജീവിതം റിയലസ്റ്റിക്കായി അവതരിപ്പിച്ച് പ്രേക്ഷകരെ ആകര്‍ഷിച്ച ചിത്രമാണ് ഇത്.എസ് ഐ ബിജു പൗലോസ് എന്ന പോലീസ് ഓഫീസറുടെയും സഹപ്രവര്‍ത്തകരുടെയും ജീവിതത്തിലൂടെയാണ് ചിത്രം മുന്നേറുന്നത്.

ഒരു സ്റ്റേഷനിലെ ദൈനംദിന പ്രവര്‍ത്തനങ്ങളും അതിനിടയില്‍ ഉണ്ടാകുന്ന രസകരമായതും വേദനിപ്പിക്കുന്നതും ആവേശം കൊള്ളിക്കുന്നതുമായ സംഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ചിത്രത്തിനായുള്ള ഓഡിഷന്‍ എല്ലാം നേരത്തെ നടത്തിയിരുന്നു.

ഇപ്പോള്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ ആരംഭിച്ചു കഴിഞ്ഞിരിക്കുകയാണ്. പോളി ജൂനിയര്‍ പിക്‌ചേഴ്സാണ് ചിത്രത്തിന്റെ നിര്‍മ്മാണം നിര്‍വഹിക്കുന്നത്. നിര്‍മ്മാതാവ് എന്ന നിലയില്‍ നിവിന്‍ പോളി ചെയ്ത ആദ്യത്തെ ചിത്രമായിരുന്നു ആക്ഷന്‍ ഹീറോ ബിജു. 2016 ഫെബ്രുവരി 4നാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിയത്. അനു ഇമാനുവല്‍ ആയിരുന്നു ചിത്രത്തിലെ നായിക. ചിത്രത്തില്‍ സുരാജ് വെഞ്ഞാറന്മൂടിന്റെ പ്രകടനം ഏറെ ശ്രദ്ധിപ്പെട്ടിരുന്നു.

Top