ആക്ഷന്‍ കോമഡി ചിത്രം ‘ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്’ പുതിയ പോസ്റ്ററുകള്‍ എത്തി

പാട്രിക് ഹഗ്സ് ഒരുക്കുന്ന ആക്ഷന്‍ കോമഡി ചിത്രമാണ് ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ്.

ചിത്രത്തിന്റെ പുതിയ പോസ്റ്ററുകള്‍ അണിയറപ്രവർത്തകർ പുറത്തുവിട്ടു.

റയാന്‍ റെയ്നോള്‍ഡ്സും സാമുവല്‍ എല്‍ ജാക്സണുമാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളിലെത്തുന്നത്. എലഡി യങ്, ഗാരി ഓള്‍മാന്‍, സല്‍മ ഹയക് എന്നിവരും ചിത്രത്തിലുണ്ട്.

ലയണ്‍സ് ഗേറ്റ് കമ്പനിയൊരുക്കുന്ന ഹിറ്റ്മാന്‍സ് ബോഡിഗാര്‍ഡ് ആഗസ്റ്റ് 18 ന് തീയേറ്ററുകളിലെത്തും .

Top