മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെ നടപടി; കേരള പൊലീസ്

തിരുവനന്തപുരം: സമൂഹ മാധ്യമങ്ങളില്‍ മതസ്പര്‍ധ പ്രചരിപ്പിക്കുന്ന പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും അത് പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്ന് കേരള പൊലീസ്. ‘ സമൂഹ മാധ്യമങ്ങളിലൂടെ മതസ്പര്‍ധ വരുത്തുന്ന രീതിയിലുള്ള പോസ്റ്റുകള്‍ പ്രചരിപ്പിക്കപ്പെടുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം പോസ്റ്റുകള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.’ സമൂഹ മാധ്യമങ്ങളിലെ കേരള പൊലീസിന്റെ ഔദ്യോഗിക പേജുകളിലൂടെയാണ് മുന്നറിയിപ്പ് നല്‍കിയത്.

Top