തെറ്റായ വിവരങ്ങള്‍ ആദായ നികുതി റീഫണ്ട് ചെയ്യുന്നവര്‍ക്കെതിരെ നടപടി

income tax

ന്യൂഡല്‍ഹി: ആദായ നികുതി റീഫണ്ട് ചെയ്യുന്നതിന് തെറ്റായ വിവരങ്ങള്‍ നല്‍കുന്നവര്‍ക്കെതിരെ നിയമനടപടികള്‍. കൃത്രിമ രേഖകള്‍ നല്‍കി വ്യാപകമായി ആദായ നികുതി റീഫണ്ട് വാങ്ങുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടികള്‍ കര്‍ശനമാക്കിയത്.

പ്രമുഖ കമ്പനികള്‍ ഉള്‍പ്പടെയുള്ളവയുടെ തെറ്റായ വിവരങ്ങള്‍ നല്‍കി ജീവനക്കാര്‍ക്ക് നികുതി റീഫണ്ടിന് അവസരമുണ്ടാക്കിക്കൊടുത്തതായി അടുത്തിടെയാണ് കണ്ടെത്തിയത്. ഇന്‍കം ഫ്രം ഹൗസ് പ്രോപ്പര്‍ട്ടിയില്‍ നഷ്ടംകാണിച്ച് റിട്ടേണ്‍ ഫയല്‍ ചെയ്ത് റീഫണ്ട് തട്ടിയ നിരവധി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഐബിഎം, വോഡാഫോണ്‍, ഇന്‍ഫോസിസ് തുടങ്ങിയ കമ്പനികളിലെ ജീവനക്കാര്‍ക്ക് അനധികൃതമായി നികുതിയിളവുകള്‍ നേടിക്കൊടുക്കുന്നതിനായി ബെംഗളുരുവില്‍ ചാര്‍ട്ടേഡ് അക്കൗണ്ടിന്റെ നേതൃത്വത്തിലാണ് തട്ടിപ്പ് നടക്കുന്നതെന്നാണ് വിവരം.

ഇത്തരം കേസുകളില്‍ അടച്ച നികുതിയുടെ മൂന്നിരട്ടി പിഴയീടാക്കാന്‍ ഇന്‍കം ടാക്‌സ് അധികൃതര്‍ക്ക് അനുമതിയുണ്ട്. നോട്ട് അസാധുവാക്കിയതിന് ശേഷമുള്ള കഴിഞ്ഞ ബജറ്റില്‍ സെക്ഷന്‍ 270 ഭേദഗതി ചെയ്താണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്.

Top