പാലക്കാട് മൃതദേഹം മാറിയ നൽകിയ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി

deadbody

പാലക്കാട് : പാലക്കാട് മൃതദേഹം മാറിയ നൽകിയ സംഭവത്തിൽ ആറ് ജീവനക്കാർക്കെതിരെ നടപടി എടുത്തു. ജില്ലാ ആശുപത്രിയിലെ ആറ് ജീവനക്കാർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. അഞ്ച് താത്കാലിക ജീവനക്കാരെ പിരിച്ചു വിട്ടതായും ഒരു സ്ഥിരം ജീവനക്കാരന് സസ്‌പെന്‍ഷന്‍ നല്‍കിയതായും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രിയിലെ നഴ്സുമാരും അറ്റൻഡർമാരുമാണ് നടപടിക്ക് വിധേയരായത്. കൂടുതൽ പേർക്കെതിരെ നടപടിക്ക് ശുപാർശയുണ്ട്.

പാലക്കാട് ജില്ലാ ആശുപത്രിയിലാണ് കോവിഡ് രോഗിയുടെ മൃതദേഹത്തിന് പകരം ആദിവാസി യുവതിയുടെ മൃതദേഹം സംസ്കരിക്കാനായി വിട്ടുനൽകിയത്. ആദിവാസി യുവതി വള്ളിയുടെ മൃതദേഹമാണ് കോവിഡ് ബാധിച്ച് മരിച്ച പാലക്കാട് സ്വദേശിനി ജാനകിയമ്മയുടെ മൃതദേഹത്തിന് പകരം സംസ്ക്കാരത്തിന് വിട്ട് നൽകിത്. സംസ്ക്കരിച്ച ശേഷമാണ് മൃതദേഹം മാറിയ വിവരം ആശുപത്രി അധികൃതർ അറിയുന്നത്.

ജീവനക്കാരുടെ ഭാഗത്തു നിന്നും ഗുരുതര പിഴവാണ് ഉണ്ടായതെന്നാണ് കണ്ടെത്തല്‍. ഇതേതുടർന്ന് അന്വേഷണം ആരംഭിച്ചു.

Top