സ്ഥലംമാറ്റ ഉത്തരവ് പാലിച്ചില്ല; 59 പൊലീസുകാര്‍ക്കെതിരെ നടപടി

police attack

തിരുവനനന്തപുരം : തെരെഞ്ഞെടുപ്പ് ചട്ടത്തിന്‍റെ ഭാഗമായുള്ള സ്ഥലംമാറ്റ ഉത്തരവ് പാലിക്കാത്ത സി.ഐമാര്‍ക്കും എസ്.ഐമാര്‍ക്കുമെതിരെ നടപടി. 59 ഉദ്യോഗസ്ഥരെ ക്രമസമാധാന ചുമതലയില്‍ നിന്ന് മാറ്റി. 59 പേരെയും എസ്.എ.പി ക്യാമ്പിലേക്ക് മാറ്റി നിയമിച്ചു.

ഉത്തരവിറങ്ങിയിട്ടും ചുമതലയേറ്റെടുക്കാത്തവരെ പൊലീസ് ആസ്ഥാനത്ത് അടിയന്തിരമായി എത്താൻ ഡി ജി പി നിർദ്ദേശം നൽകിയിരുന്നു. പൊലീസ് ആസ്ഥാനത്ത് റിപ്പോർ‍ട്ട് ചെയ്ത 59 പേരെയാണ് ക്യാമ്പിലേക്ക് അയക്കാനും ഇവർക്ക് നൽകിയിരുന്ന നിയമനം റദ്ദാക്കാനും ഡിജിപി ഉത്തരവിട്ടത്.

Top