acting with dhanush is becouse of having powerful charecter

നുഷിനൊപ്പം ശക്തമായ വേഷം ലഭിച്ചതിനാല്‍ മാത്രമാണ് ‘വേലയില്ലാ പട്ടധാരി 2’ വിലൂടെ വീണ്ടും തിരിച്ചെത്തിയതെന്ന് ബോളിവുഡ് നായിക കജോള്‍.

നീണ്ട ഇടവേളക്ക് ശേഷം തമിഴ് ചിത്രത്തില്‍ മടങ്ങി വന്നതിനോട് പ്രതികരിക്കുകയായിരുന്നു അവര്‍.

അമലാ പോളും അഭിനയിക്കുന്ന ചിത്രത്തില്‍ നെഗറ്റീവ് കഥാപാത്രത്തെയാണ് കജോള്‍ അവതരിപ്പിക്കുന്നത്.

1997 ല്‍ മിന്‍സാരക്കനവ് എന്ന ചിത്രത്തില്‍ അരവിന്ദ്‌സ്വാമിയുടെ നായികയായി തമിഴില്‍ എത്തിയ ബോളിവുഡ് താരം കജോളിന്റെ തമിഴിലേക്കുള്ള ശക്തമായ തിരിച്ചുവരവാണ് വേലയില്ലാ പട്ടതാരി 2.

സൗന്ദര്യ രജനീകാന്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ധനുഷാണ് നായകന്‍.
ചിത്രത്തില്‍ തനിക്ക്‌ സുപ്രധാന വേഷമാണെന്നും താനുള്‍പെടുന്ന സീനുകള്‍ ഷൂട്ട് ചെയ്തുകഴിഞ്ഞതായും കജോള്‍ പറഞ്ഞു.

ചിത്രീകരണത്തിന്റെ അവസാനഘട്ടത്തില്‍ എത്തിനില്‍ക്കുന്ന സിനിമ ജൂണ്‍ ജൂലായില്‍ വേനല്‍ക്കാല റിലീസിനായാണ് ഒരുങ്ങുന്നത്.

Top