കരിയറില്‍ മികച്ചത് അഭിനയമാണെന്ന് അമേരിക്കന്‍ പോപ് ഗായിക സെലീന ഗോമസ്

selena

ജീവിതത്തില്‍ അഭിനയത്തോടാണ് ആദ്യ പ്രണയമെന്ന് അമേരിക്കന്‍ പോപ് ഗായികയും അഭിനേത്രിയുമായ സെലീന ഗോമസ്. അഭിനയവും മ്യൂസിക്കും ജീവിതത്തില്‍ ഒഴിച്ചു കൂടാനാകാത്ത ഘടകങ്ങളാണ്. എന്നാല്‍ അഭിനയത്തോടാണ് എപ്പോഴും കൂടുതല്‍ താല്‍പ്പര്യമെന്നും സെലീന വ്യക്തമാക്കി. ഹോട്ടല്‍ ട്രാന്‍സില്‍വാനിയ 3 എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെയാണ് സെലീനയുടെ തുറന്നു പറച്ചില്‍.

എന്നാല്‍ മ്യൂസിക്കും അഭിനയവും കൂടി കൂട്ടിക്കലര്‍ത്താന്‍ തനിക്ക് താല്‍പ്പര്യമില്ല. ഏഴാമത്തെ വയസ്സിലാണ് സെലീന അഭിനയത്തിലേക്ക് കടക്കുന്നത്. എന്നാല്‍ പ്രൊഫഷണല്‍ ജീവിതത്തില്‍ തനിക്കൊപ്പം നിന്നത് മ്യൂസിക്കാണ്.

അനതര്‍ സിന്‍ഡ്രല്ല സ്റ്റോറി, ദ ബിഗ് ഷോര്‍ട്ട്, നൈബേഴ്‌സ് 2: സൊറോറിറ്റി റൈസിങ്, മോന്റെ കാര്‍ലോ, ദ മപ്പെറ്റ്‌സ്, ഹോട്ടല്‍ ട്രോന്‍സില്‍വാനിയാസ് ഫ്രാന്‍ഞ്ചൈസ് എന്നിവയാണ് സെലീനയുടെ ചിത്രങ്ങള്‍. ഹോട്ടല്‍ ട്രാന്‍സില്‍വാനിയയുടെ ആദ്യ ഭാഗം 2012ലാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലായ് 20നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

Top