കുടുംബ വഴക്ക്‌ ; ഉത്തര്‍പ്രദേശില്‍ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡൊഴിച്ചു

ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശില്‍ കുടുംബ വഴക്കിനെ തുടര്‍ന്ന് പൊലീസുകാരിയായ ഭാര്യയുടെ മുഖത്ത് പൊലീസുകാരനായ ഭര്‍ത്താവ് ആസിഡൊഴിച്ചു.

ഉത്തര്‍പ്രദേശിലെ സംഭല്‍ ജില്ലയില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം.

പൊലീസ് കോണ്‍സ്റ്റബിള്‍ ഹര്‍ഷവര്‍ധനാണ് ഭാര്യ സുമേഷിന്റെ മുഖത്ത് ആസിഡൊഴിച്ചത്.

ഇരട്ട പെണ്‍കുട്ടികള്‍ ജനിച്ച ശേഷം ഹര്‍ഷവര്‍ധന്‍ ഭാര്യയെ നിരന്തരം പീഡിപ്പിക്കുമായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.

ഇന്നലെ വിവാഹമോചനക്കേസ് ഒത്തുതീര്‍ക്കാനായി ഭാര്യയെ വിളിച്ചുവരുത്തിയ ഹര്‍ഷവര്‍ധന്‍ സുമേഷിന്റെ നേര്‍ക്ക് ആക്രമം നടത്തുകയായിരുന്നു.

സുമേഷ് അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍ പറഞ്ഞു.

Top