കുടുംബ പ്രശ്‌നം: പഴക്കട ഉടമയുടെ മുഖത്ത് ആസിഡൊഴിച്ച ഭാര്യ പിതാവ് അറസ്റ്റില്‍

കൊല്ലം: കുടുംബ പ്രശ്‌നത്തെ തുടര്‍ന്ന് അഞ്ചലില്‍ പഴക്കട ഉടമയുടെ മുഖത്ത് ആസിഡ് ഒഴിച്ച സംഭവത്തില്‍ ഭാര്യാപിതാവ് അറസ്റ്റില്‍. കുളത്തൂപ്പുഴ സ്വദേശി ഷാജഹാനാണു അഞ്ചല്‍ പൊലീസിന്റെ പിടിയിലായത്. കേസില്‍ രണ്ടുപേര്‍ കൂടി അറസ്റ്റിലാകാനുണ്ട്. അഞ്ചല്‍ മുക്കട ജംഗ്ഷനില്‍ അഫ്‌സല്‍ ഫ്രൂട്ട്‌സ് കട നടത്തിക്കൊണ്ടിരുന്ന ഉസ്മാനാണ് ആസിഡാക്രമണത്തിനു ഇരയായത്. കടയില്‍ കച്ചവടം നടത്തുന്നതിനിടെ ബൈക്കിലെത്തിയ കുളത്തുപ്പുഴ സ്വദേശികളായ മൂന്നു പേരാണ് ആസിഡ് ഒഴിച്ചത്. ഷാജഹാന് പുറമെ ഉസ്മാന്റെ ബന്ധുക്കളും കുളത്തൂപ്പുഴ സ്വദേശികളുമായ നാസ്സര്‍, നിസ്സാര്‍ എന്നിവരുമാണ് പ്രതിസ്ഥാനത്തുള്ളത്. ഇവര്‍ക്കെതിരെ ഉസ്മാന്‍ മൊഴി നല്‍കിയിട്ടുണ്ട്.

Top