യുവതിക്ക് നേരെ ആസിഡ്ആക്രമണം: മുൻഭർത്താവ് അറസ്റ്റിൽ

തൊടുപുഴ: മുട്ടം മഞ്ഞപ്രയിൽ ആസിഡ് ആക്രമണം.തൊടുപുഴ പഴയമറ്റം സ്വദേശി സോനക്ക് നേരെയാണ് ആക്രമണമുണ്ടായത്. സോനയുടെ മുൻ ഭർത്താവ് രാഹുൽ ആണ് ആക്രമണം നടത്തിയത്. ഗുരുതരമായി പരിക്കേറ്റ സോനയെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

രാഹുലിനെ പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. ആക്രമണത്തിൽ യുവതിക്ക് നാൽപ്പത് ശതമാനം പൊള്ളലേറ്റു. ഇവരെ ബേർൺ ഐസിയുവിലേക്ക് മാറ്റി. അപകടനില തരണം ചെയ്തിട്ടില്ലെന്നാണ് ആശുപത്രിയിൽ നിന്ന് ലഭിക്കുന്ന വിവരം.

Top