ഗുളിക കഴിക്കാന്‍ വെള്ളം ചോദിച്ച രോഗിയ്ക്ക് മാറി നല്‍കിയത് ആസിഡ്

acid-given-to-patient

മുസാഫര്‍നഗര്‍: ബീഹാറിലെ മുസാഫര്‍നഗറിലെ ആശുപത്രിയില്‍ വെച്ച് ഗുളിക കഴിക്കാന്‍ വെള്ളം ആവശ്യപ്പെട്ട രോഗിക്ക് മാറി നല്‍കിയത് ആസിഡ്. വെള്ളത്തിനു പകരം ആസിഡ് കുടിച്ച രോഗി തല്‍ക്ഷണം മരിച്ചു. നേത്രശസ്ത്രക്രിയയ്ക്ക് വിധേയയായ ശ്യാമളകുമാരി (60) എന്ന സ്ത്രീക്കാണ് ദാരുണാന്ത്യം സംഭവിച്ചത്.

വീര്യമേറിയ ആസിഡ് അകത്തുചെന്നത് മൂലം ആന്തരാവയവങ്ങള്‍ക്ക് ഗുരുതരമായി പൊള്ളലേറ്റിരുന്നു. ആസിഡ് കുപ്പി കൈമാറിയ ആള്‍ക്കെതിരെ കേസെടുത്തതായി ബ്രഹ്മപുര പൊലീസ് അറിയിച്ചു.

Top