ഭാര്യയുടേയും മകളുടേയും ദേഹത്ത് ആസിഡ് ഒഴിച്ചു;ഭര്‍ത്താവിനെതിരെ വധശ്രമത്തിന് കേസ്‌

acid attack

പാലക്കാട്: ഉറങ്ങിക്കിടന്ന ഭാര്യയുടെയും മകളുടെയും ദേഹത്ത് ആസിഡൊഴിച്ചതായി പരാതി. വടക്കന്തറ ജൈനിമേട് ഷഹാബുദ്ദീന്റെ ഭാര്യ റാബിനിഷ (36), പതിനേഴുകാരിയായ മകള്‍ എന്നിവര്‍ക്കാണ് പൊള്ളലേറ്റത്. ഭാര്യയും മകളും ഒരു മുറിയിലും ഷിഹാബുദ്ദീനും ഇളയ കുട്ടിയും മറ്റൊരു മുറിയിലുമാണ് കിടന്നിരുന്നത്.

സമീപത്ത് താമസിക്കുന്ന റാബിനിഷയുടെ ബന്ധുക്കള്‍ ബഹളം കേട്ട് എത്തുമ്പോഴേക്കും ഷിഹാബുദ്ദീന്‍ സ്ഥലം വിട്ടിരുന്നു. ഗുരുതര പൊള്ളലേറ്റ റാബിനിഷയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മകള്‍ക്ക് പ്രാഥമിക ചികിത്സ നല്‍കി.കുടുംബപ്രശ്നമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന.കോയമ്പത്തൂര്‍ സ്വദേശിയായ ഷിഹാബുദ്ദീന്‍ (46) തമിഴ്നാട്ടിലേക്ക് മുങ്ങിയതായാണ് വിവരം. സംഭവത്തില്‍ മകളുടെ മൊഴി രേഖപ്പെടുത്തിയ ടൗണ്‍ നോര്‍ത്ത് പൊലീസ് ഷിഹാബുദ്ദീനെതിരെ വധശ്രമത്തിന് കേസെടുത്തു.

Top