ലുധിയാനയില്‍ ആസിഡ് ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

acid attack

ഛണ്ഡീഗഢ്: ലുധിയാനയില്‍ പെണ്‍കുട്ടികള്‍ക്ക്‌നേരെ ആസിഡ് ആക്രമണം. ആക്രമണത്തില്‍ രണ്ട് പെണ്‍കുട്ടികള്‍ക്ക് ഗുരുതരമായി പരിക്കേറ്റു.

റോഡിലൂടെ നടന്ന് പോകുകയായിരുന്ന പെണ്‍കുട്ടികള്‍ക്ക് നേരെ ബൈക്കില്‍ എത്തിയ അക്രമികള്‍ ആസിഡ് ഒഴിക്കുകയായിരുന്നു. പൊള്ളലേറ്റ പെണ്‍കുട്ടികളെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെണ്‍കുട്ടികളിലൊരാളുടെ മുഖത്ത് സാരമായി പൊള്ളലേറ്റു. ഒരാളുടെ നെഞ്ചിലാണ് പൊള്ളലേറ്റത്. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല.

Top