യുവതിയ്ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു

arrest

കാട്ടാക്കട: സ്‌കൂട്ടറില്‍ പോവുകയായിരുന്ന യുവതിയ്ക്കു നേരെ ആസിഡ് ആക്രമണം നടത്തിയ പ്രതി അറസ്റ്റില്‍. കാട്ടാക്കട പന്നിയോട് സ്വദേശി സുധീഷ് വേണുഗോപാല്‍ (28) ആണ് അറസ്റ്റിലായിരിക്കുന്നത്. വിവാഹഭ്യര്‍ത്ഥനയുമായി ഇയാള്‍ പല പ്രാവശ്യം പെണ്‍കുട്ടിയെ ശല്യപ്പെടുത്തിയിരുന്ന കാര്യം പെണ്‍കുട്ടി വീട്ടുകാരെ അറിയിച്ചിരുന്നു. ഇതിനിടെ പ്രകോപിതനായ യുവാവ് യുവതിയുടെ വിവാഹം മുടക്കാനാണ് ആസിഡ് ആക്രമണം നടത്തിയയെന്ന് പൊലീസ് പറയുന്നു.

യുവതി സാധാരണ വരാറുള്ള സമയം നോക്കിവെച്ച് പിന്നാലെ പിന്തുടര്‍ന്നായിരുന്നു ആസിഡ് ഒഴിച്ചത്. യുവതിയുടെ ശരീരത്തും മുഖത്തും പൊള്ളലേല്‍പ്പിച്ച് വിവാഹം മുടക്കുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്നും, പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും പൊലീസ് അറിയിച്ചു.

സ്ഥലത്തെ താമസക്കാരുടെ സിസി ടിവി ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞത്. കുറ്റിച്ചല്‍ തച്ചന്‍കോട്ടു വെച്ച് കഴിഞ്ഞ ദിവസമായിരുന്നു സംഭവം. മന്തിക്കളം സ്വദേശി മോഹന്‍-ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീനാമോഹന്‍ (23) ആണ് ആസിഡ് ആക്രമണത്തിന് ഇരയായത്.

Top