കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ട്രെയിനില്‍ ആസിഡ് ആക്രമണം

കൊട്ടാരക്കര : കൊട്ടാരക്കരയില്‍ യുവതിക്ക് നേരെ ആസിഡ് ആക്രമണം. കൊട്ടാരക്കരയില്‍ വച്ച് ട്രെയിനിലാണ് യുവതിക്ക് നേരെ ആക്രമണമുണ്ടായത്. സംഭവത്തില്‍ ഒരാളെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പുനലൂര്‍ സ്വദേശി അരുണ്‍ ആണ് പിടിയിലായത്.

ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ പ്ലാറ്റ് ഫോമില്‍ നില്‍ക്കുകയായിരുന്ന യുവാവ്, യുവതിക്കു നേരെ ആസിഡ് ഒഴിക്കുകയായിരുന്നു.

യുവതിക്കും സമീപത്തിരുന്ന അലോഷ്യസ് എന്ന യുവാവിനും പൊള്ളലേറ്റു. ഇതില്‍ യുവതിയുടെ പൊള്ളല്‍ ഗുരുതരമാണ്. സംഭവം കണ്ട് ഓടിയെത്തിയ നാട്ടുകാരാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇരുവരെയും ആദ്യം കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. പൊള്ളല്‍ ഗുരുതരമായതിനാല്‍ യുവതിയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി.

Top