ഭാര്യയുടെയും മക്കളുടെയും നേരെ ആസിഡ് ആക്രമണം, ഭർത്താവ് അറസ്റ്റിൽ

രവിപുരം :ഭാര്യയെയും മക്കളെയും ആസിഡ് ഒഴിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഭർത്താവിനെയും, ഇയാൾക്ക് ആസിഡ് നൽകിയ സുഹൃത്തും പൊലീസ് പിടിയിൽ. വാളത്തുംഗൽ ഇല്ലം നഗർ 161 മങ്കാരത്ത് കിഴക്കതിൽ ജയൻ, സുഹൃത്ത് മയ്യനാട് വടക്കും കര പടിഞ്ഞാറ് വള്ളിയമ്പലത്തിന് വടക്ക് പ്രശോഭാ ഭവനിൽ സുരേഷ് എന്നിവരാണ് അറസ്റ്റിലായത്. ഡിസംബർ ഒന്നിന് രാത്രി 9നാണ് ആക്രമണം ഉണ്ടായത്. അന്നേ ദിവസം വൈകിട്ട് മദ്യപിച്ച് എത്തിയ ജയൻ ഭാര്യയെ മർദിക്കുകയായിരുന്നു.

രജി ഇരവിപുരം പൊലീസിൽ പരാതിപ്പെട്ടു. പൊലീസ് എത്തിയപ്പോഴേക്കും ജയൻ വീട്ടിൽ നിന്നും കടന്നു. പൊലീസ് മടങ്ങിയതറിഞ്ഞ് വീണ്ടും വീട്ടിലെത്തിയ ജയൻ മുറ്റത്ത് ഇരിക്കുകയായിരുന്ന ഭാര്യയ്ക്കും മക്കൾക്കും നേരെ ആസിഡ് ഒഴിക്കുകയായിരുന്നു. രജിയുടെ തലയ്ക്കും മുഖത്തുമാണ് ആസിഡ് വീണത്. 39 ശതമാനത്തോളം പൊള്ളലേറ്റു. 14 വയസ്സുള്ള മകളുടെ ശരീരത്തും ആസിഡ് വീണു. ഇരുവരും തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്.

Top