മംഗളൂരുവില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം; മലയാളി യുവാവ് കസ്റ്റഡിയില്‍

മംഗളൂരു: മംഗളൂരുവിലെ കടമ്പയില്‍ മൂന്ന് പെണ്‍കുട്ടികള്‍ക്ക് നേരെ ആസിഡ് ആക്രമണം. പരീക്ഷയ്ക്ക് പോകുന്നതിനിടെയാണ് ആക്രമണം ഉണ്ടായതെന്ന് പൊലീസ് പറയുന്നു. സംഭവത്തില്‍ മലയാളി യുവാവ് കസ്റ്റഡിയില്‍. അബിന്‍ എന്ന മലയാളി യുവാവിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കടമ്പ ഗവ. കോളജിലെ വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

ഇരുപത്തിമൂന്നുകാരനായ എംബിഎ വിദ്യാര്‍ഥിയാണ് അബിന്‍. പരീക്ഷാ ഹാളില്‍ പ്രവേശിക്കാനൊരുങ്ങിയ മൂന്ന് വിദ്യാര്‍ഥികള്‍ക്കു നേരെയാണ് ഇയാള്‍ ആസിഡ് ഒഴിച്ചത്. സ്‌കൂളിന്റെ ബാല്‍ക്കണിയില്‍ ഇരുന്ന് പരീക്ഷയ്ക്ക് തയാറെടുക്കുകയായിരുന്നു ഈ വിദ്യാര്‍ഥിനികളെന്നാണ് പ്രാഥമിക വിവരം. അതിനുശേഷം പരീക്ഷാ ഹാളിലേക്കു പ്രവേശിക്കുന്നതിനു തൊട്ടുമുന്‍പാണ് മലയാളി യുവാവ് ആസിഡ് ആക്രമണം നടത്തിയത്. മാസ്‌കും തൊപ്പിയും ധരിച്ചെത്തിയാണ് ഇയാള്‍ ആക്രമണം നടത്തിയത്.

Top