കന്നുകാലികള്‍ക്കു നേരെ ആസിഡ് ആക്രമണം; പരാതിയുമായി നാട്ടുകാർ

കോതമംഗലം: തലക്കോട് ചുള്ളിക്കണ്ടത്ത് കന്നുകാലികള്‍ക്കു നേരെ ആസിഡ് ആക്രമണം നടത്തുന്നതായി പരാതി. വനത്തില്‍ മേയാന്‍ വിടുന്ന കന്നുകാലികളെയാണു പതിവായി ആസിഡ് ഒഴിച്ചു പൊള്ളിക്കുന്നത്. കഴിഞ്ഞ ദിവസം ഒരു പശുവിനു നേരെ രണ്ടുവട്ടം ആക്രമണമുണ്ടായി.ഒരു വര്‍ഷത്തോളമായി തുടരുന്ന ആക്രമണത്തില്‍ കണ്ണു പൊട്ടിയ പശുക്കളുണ്ട്.

പൊള്ളലേറ്റു വൃണമായി ചില പശുക്കള്‍ ചത്തു. കിളിയംകുന്നത്ത് എല്‍ദോസ്, കുരീക്കാട്ടില്‍ ബേബി, പടിഞ്ഞാറേവീട്ടില്‍ കുഞ്ഞുക്കൊച്ച് എന്നിവരുടെ 7 പശുക്കള്‍ക്ക് അടുത്തിടെ പൊള്ളലേറ്റു. മൃഗങ്ങളോടുള്ള ക്രൂരതയ്‌ക്കെതിരെ നടപടി വേണമെന്നാണു നാട്ടുകാരുടെ ആവശ്യം.

 

Top