മദ്യപിച്ചതിനെച്ചൊല്ലി തര്‍ക്കം:മുഖത്ത് ആസിഡ് ഒഴിച്ചു; യുവാവിന്റെ കാഴ്ച നഷ്ടപ്പെട്ടു

പാലാ: മദ്യപിച്ചതിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തിനൊടുവില്‍ ആസിഡ് മുഖത്തൊഴിച്ചതിനെത്തുടര്‍ന്ന് യുവാവിന് ഗുരുതര പരിക്ക്. ഇടപ്പാടി പാമ്പൂരാംപാറ കിഴക്കേമുറി നെബുവിന്റെ (36) മുഖത്താണ് ആസിഡ് ഒഴിച്ചത്. ഇയാളുടെ രണ്ട് കണ്ണിന്റേയും കാഴ്ച നഷ്ട്‌പ്പെട്ടു. സംഭവത്തില്‍, ഇടപ്പാടി കൊല്ലിയില്‍ ജോസിനെ (48) പാലാ പൊലീസ് അറസ്റ്റ്‌ ചെയ്തു.

ജോസും നെബുവും ചൊവ്വാഴ്ച രാവിലെ ഒരുമിച്ചിരുന്ന് മദ്യപിച്ചിരുന്നു. ശേഷം ഉച്ചയോടെ നെബു ജോസിന്റെ സഹോദരീ പുത്രന്റെയൊപ്പവും മദ്യപിച്ചു. വൈകീട്ട് ബന്ധുവിനൊപ്പം മദ്യപിച്ചതിനെ ചോദ്യംചെയ്ത ജോസും നെബവും തമ്മില്‍ വാക്കേറ്റമുണ്ടായി. തുടര്‍ന്ന് ജോസ് വീട്ടിലുണ്ടായിരുന്ന ആസിഡ് എടുത്ത് നെബുവിന്റെ മുഖത്തൊഴിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ നെബുവിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിയെ പൊലീസ് കോടതിയില്‍ ഹാജരാക്കി.

Top