കുടുംബവഴക്കിനിടെ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവിന്റെ ആസിഡ് ആക്രമണം

കോഴിക്കോട്: കുടുബവഴക്കിനിടെ ഭാര്യയുടെ മുഖത്ത് ഭര്‍ത്താവ് ആസിഡ് ഒഴിച്ചു. കോഴിക്കോട് മുക്കം കല്ലുരുട്ടിയിലാണ് സംഭവം. പെരിന്തല്‍മണ്ണ സ്വദേശിയായ ജയ്‌സനാണ് ഭാര്യ സ്‌നേഹയുടെ മുഖത്ത് ആസിഡൊഴിച്ചത്.

ചൊവ്വാഴ്ച രാത്രി ഏഴരയോടു കൂടിയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ സ്‌നേഹയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജയ്‌സണ്‍ മുക്കം പൊലീസ് കസ്റ്റഡിയിലാണ്.

Top