ആസിഡ് ആക്രമണത്തിനിരയായ പെണ്‍കുട്ടിയായി ദീപിക…

മേഖ്‌ന ഗുല്‍സാര്‍ സംവിധാനം ചെയ്യുന്ന ‘ഛപാക്ക്’ എന്ന ചിത്രത്തിലെ ആദ്യ ലുക്ക് പുറത്തുവിട്ട് ദീപികപദുകോണ്‍. ആസിഡ് ആക്രമണത്തിനിരയായ ലക്ഷ്മി അഗര്‍വാള്‍ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം വെള്ളിത്തിരയില്‍ എത്തുന്നത്. മാലതി…എനിക്കൊപ്പം എന്നെന്നും ചേര്‍ന്നു നില്‍ക്കുന്ന കഥാപാത്രമെന്ന അടിക്കുറിപ്പോടെയാണ് ദീപിക ചിത്രം പങ്കു വെച്ചിരിക്കുന്നത്.

ദീപികയുടെ കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളില്‍ ഒന്നായിരിക്കുമിത്.2020 ജനുവരി 10ന് പ്രേഷകരിലേക്കെത്തുന്ന ചിത്രത്തിന്റ ചിത്രീകരണം തിങ്കളാഴ്ച്ച ആരംഭിക്കുകയാണ്. വിക്രം മാസ്സിയാണ് ദീപികയുടെ നായകനാവുന്നത്. ഫോക്സ് സ്റ്റാര്‍ സ്റ്റുഡിയോസുമായി ചേര്‍ന്ന് ലീന യാദവ് ആണ് ഛപാക്ക് നിര്‍മ്മിക്കുന്നത്. താരത്തിന് ആശംസകളും പ്രശംസകളുമായി നിരവധി ആരാധകരാണ് പോസ്റ്റിനു താഴെയെത്തിയിരിക്കുന്നത്.

Top