ഉത്തർപ്രദേശിൽ യുവതിക്കു നേരെ അജ്ഞാത സംഘത്തിന്റെ ആസിഡ് ആക്രമണം

acid attack

ഗാസിയാബാദ്: ഉത്തര്‍പ്രദേശ് ഗാസിയാബാദില്‍ യുവതിക്കു നേരെ ആസിഡ് ആക്രമണം. സാഹിബാബാദ് ലജ്പത് നഗര്‍ കോളനിയിലെ ഇരുപത്തിനാലുകാരിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. ബൈക്കിലെത്തിയ അജ്ഞാത സംഘമാണ് യുവതിക്കു നേരെ ആക്രമണം നടത്തിയത്. ആക്രമണത്തില്‍ മറ്റ് അഞ്ച് പേര്‍ക്കു കൂടി പരുക്കേറ്റിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

പഞ്ചാബ് നാഷണല്‍ ബാങ്ക് ശാസ്ത്രിനഗര്‍ കോളനി ബ്രാഞ്ചിലെ ഉദ്യോഗസ്ഥയായ യുവതി രാവിലെ ബസ് കാത്തുനില്‍ക്കുമ്പോഴായിരുന്നു ആക്രമണം ഉണ്ടായത്. സംഭവത്തിനു പിന്നില്‍ ഡല്‍ഹി സ്വദേശനിയായ യുവതിയാണെന്നാണ് ഇരയായ പെണ്‍കുട്ടിയുടെ സഹോദരന്റെ പരാതി.Related posts

Back to top