acid attack against women in Mananthavady

മാനന്തവാടി : വയനാട് മാനന്തവാടി പുളിഞ്ഞാലില്‍ വിവാഹഭ്യര്‍ത്ഥന നിരസിച്ച യുവതിക്കുനേരെ ആസിഡ് ആക്രമണം.

തടയാന്‍ ശ്രമിച്ച പിതാവിനും പൊള്ളലേറ്റു. ഇന്നലെ രാത്രി പത്തുമണിക്കാണ് ആക്രമണമുണ്ടായത്.

ഇരുവരെയും മാനന്തവാടി ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും തുടര്‍ചികില്‍സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ആക്രമണം നടത്തിയ കോഴിക്കോട് പൂതംപാറ സ്വദേശി മെല്‍ബിന്‍ ഇന്നലെ രാത്രിതന്നെ മാനന്തവാടി പൊലീസില്‍ കീഴടങ്ങിയിരുന്നു.

Top