രാജ്യസഭാംഗത്വം സംബന്ധിച്ച കാര്യങ്ങളിലെ അഭിപ്രായം പാര്‍ട്ടിയില്‍ പറഞ്ഞിട്ടുണ്ടെന്ന് വി.എസ്

ന്യൂഡല്‍ഹി: സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച വിഷയത്തില്‍ തന്റെ അഭിപ്രായം പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞിട്ടുണ്ടെന്ന് ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്.അച്യുതാനന്ദന്‍.

പാര്‍ട്ടിയില്‍ പറഞ്ഞ അഭിപ്രായം പുറത്തുപറയുന്നത് ശരിയല്ലെന്ന് നിങ്ങള്‍ക്ക് അറിയാമല്ലോ എന്നും വി.എസ് ചോദിച്ചു.

സീതാറാം യെച്ചൂരിയുടെ രാജ്യസഭാംഗത്വം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Top