മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസ് ; ഡിജിപിയോട് ഹാജരാകണമെന്ന് ഹൈക്കോടതി

kerala-high-court

കൊച്ചി: മൈക്രോഫിനാന്‍സ് തട്ടിപ്പുമായി ബന്ധപ്പെട്ട കേസില്‍ ഡയറക്ടറല്‍ ഓഫ് പ്രോസിക്യൂഷനോട്(ഡിജിപി) ഹാജരാകണമെന്ന് ഹൈക്കോടതി. കേസില്‍ എസ്പി റാങ്കില്‍ കുറയാത്ത ഉദ്യോഗസ്ഥര്‍ കേസിന്റെ വിശദാംശങ്ങള്‍ പഠിച്ച് അറിയിക്കണമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു. കേസ് ഡയറി വാങ്ങിയ കോടതി കേസിലെ മുഴുവന്‍ രേഖകളും ഹാജരാക്കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. കേസ് അടുത്ത തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.

മൈക്രോഫിനാന്‍സ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ കേസിലാണ് കോടതി നടപടി. വ്യാജരേഖകള്‍ ചമച്ച് 15 കോടി രൂപയുടെ തട്ടിപ്പ് നടത്തിയെന്ന ആരോപണത്തിലാണ് വിജിലന്‍സ് കേസെടുത്തിരിക്കുന്നത്. അഴിമതി അന്വേഷിക്കണമെന്ന വി.എസ്. അച്യുതാനന്ദന്റെ കത്തിന്റെ അടിസ്ഥാനത്തിലാണു വിജിലന്‍സ് അന്വേഷണമാരംഭിച്ചത്.

Top