സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട അച്ചുദേവിന്റെ ഭൗതികശരീരം നാട്ടില്‍ എത്തിച്ചു

തിരുവനന്തപുരം: സുഖോയ് വിമാന അപകടത്തില്‍ കൊല്ലപ്പെട്ട മലയാളി പൈലറ്റ് അച്ചു ദേവിന്റെ ഭൗതികശരീരം തിരുവനന്തപുരത്ത് എത്തിച്ചു.

ബന്ധുക്കളും വ്യോമസേന അധികൃതരും ചേര്‍ന്ന് ഏറ്റുവാങ്ങിയ ഭൗതികശരീരം ഇന്ന് വൈകിട്ട് അഞ്ചുമണി വരെ തിരുവനന്തപുരം പോങ്ങുംമൂട്ടിലെ സ്വവസതിയില്‍ പൊതുദര്‍ശനത്തിന് വയ്ക്കും.

പൊതുദര്‍ശനത്തിനു ശേഷം മൃതദേഹം പാങ്ങോട് സൈനീക ആശുപത്രിയിലേക്ക് മാറ്റും. നാളെ രാവിലെ ഒമ്പതിന് പ്രത്യേക വ്യോമസേന വിമാനത്തില്‍ മൃതദേഹം കോഴിക്കോട് പന്തീരാങ്കാവിലെ കുടുംബവീട്ടിലേക്ക് കൊണ്ടുപോവും.

പൂര്‍ണ സൈനിക ബഹുമതികളോടെ ഉച്ചയോടെ ഭൗതികശരീരം സംസ്‌ക്കരിക്കും.

Top