ലോകകപ്പില്‍ ആദ്യജയം ആര്‍ക്ക്?; ‘അത്ഭുതപ്പൂച്ച’ അക്കിലെസിന്റെ പ്രവചനം..

achilles

മോസ്‌കോ: റഷ്യയില്‍ ലോകകപ്പ് മത്സരത്തിന് മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കേ ഉദ്ഘാടന മത്സരത്തിലെ വിജയി ആരെന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

ഫുട്‌ബോള്‍ മാമാങ്കത്തിലെ വിജയി ആരാണെന്നുള്ള ആദ്യപ്രവചനത്തിന് ഇത്തവണ റഷ്യയിലെ പൂച്ചയായ അക്കിലെസും ഒരുങ്ങിക്കഴിഞ്ഞു. റഷ്യയും സൗദി അറേബ്യയും തമ്മില്‍ രാത്രി 8.30ന് ആരംഭിക്കുന്ന കളിയില്‍ റഷ്യ വിജയിക്കുമെന്നാണ് അക്കിലെസിന്റെ പ്രവചനം.

റഷ്യയിലെ സെന്റ് പീറ്റേഴ്‌സ്ബര്‍ഗിലുള്ള ഒരു മ്യൂസിയത്തിലാണ് കേള്‍വി ശക്തിയില്ലാത്ത അക്കില്ലെസ് കഴിയുന്നത്. രണ്ടു പാത്രങ്ങളിലായി അക്കില്ലെസിന് മുന്നില്‍ ഭക്ഷണം വച്ചു. റഷ്യയുടെയും സൗദിയുടെയും പതാക ഈ പാത്രങ്ങളുടെ ഇരുവശങ്ങളിലുമുണ്ടായിരുന്നു. ആദ്യം ഒന്നു ശങ്കിച്ചു നിന്നെങ്കിലും പിന്നീട് റഷ്യയുടെ പേരോട് കൂടിയ പ്ലേറ്റില്‍ നിന്നും അക്കില്ലെസ് ഭക്ഷണം കഴിക്കുകയായിരുന്നു.

Top