അച്ഛാ ദിന്‍; മോദിയുടെ വാക്കുകള്‍ക്ക് ചുണ്ടനക്കി ലാലു പ്രസാദിന്റെ ട്രോള്‍

lalu prasad

ന്യൂഡല്‍ഹി: മോദിയ്‌ക്കെതിരെ ട്രോളുമായി ആര്‍.ജെ.ഡി. നേതാവും മുന്‍ ബിഹാര്‍ മുഖ്യമന്ത്രിയുമായ ലാലു പ്രസാദ് യാദവ് രംഗത്ത്. പ്രധാനമന്ത്രിയെ പരിഹസിച്ചുകൊണ്ടുള്ള ഡബ്‌സ്മാഷ് വീഡിയോ കഴിഞ്ഞ ദിവസമാണ് ലാലു പ്രസാദ് ട്വീറ്റ് ചെയ്തത്.

17 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഡബ്‌സ്മാഷ് വീഡിയോയില്‍ മോദിയുടെ വാക്കുകള്‍ക്കാണ് ലാലുപ്രസാദ് യാദവ് ചുണ്ടനക്കുന്നത്. എല്ലാവര്‍ക്കും 15 ലക്ഷം അച്ഛാ ദിന്‍ മുദ്രാവാക്യം എന്നിവയും ഡബ്‌സ്മാഷ് വീഡിയോയിലുണ്ട്. കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്ത വീഡിയോ ഇതിനോടകം വൈറലാവുകയും ദേശീയ മാധ്യമങ്ങളിലടക്കം വാര്‍ത്തയാവുകയും ചെയ്തു. അതേസമയം, വീഡിയോ എവിടെവെച്ച് ചിത്രീകരിച്ചെന്നോ, ഏതുദിവസം ചിത്രീകരിച്ചെന്നോ വ്യക്തമല്ല. കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷിക്കപ്പെട്ട ലാലുപ്രസാദ് യാദവ് നിലവില്‍ ചികിത്സക്കായി ആശുപത്രിയില്‍ കഴിയുകയാണ്.

Top