ചിമ്പു നായകനാകുന്ന ഗൗതം വസുദേവ് മേനോന്‍ ചിത്രം ‘അച്ചം യെമ്പത് മദമയെടാ’യുടെ രണ്ടാം ട്രെയ്‌ലര്‍ പുറത്തിറങ്ങി.
മഞ്ജിമാ മോഹനാണ് നായിക. എ.ആര്‍.റഹ്മാന്‍ സംഗീതം നിര്‍വ്വഹിക്കുന്നു. ‘യെന്നൈ അറിന്താലി’ന് ക്യാമറ ചലിപ്പിച്ച ഡാന്‍ മക് ആര്‍തറാണ് ഛായാഗ്രഹണം.
ഗൗതം മേനോന്റെ തന്നെ ബാനറായ ഫോട്ടോണ്‍ കഥാസും ഒണ്ട്രാഗ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിണ്ണൈ താണ്ടി വരുവായാക്ക് ശേഷം ചിമ്പു നായകനാകുന്ന ഗൗതം മേനോന്‍ ചിത്രമാണിത്.


