ചിരഞ്ജീവിയുടെ ആചാര്യ; രാം ചരണിന്റെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്തിറങ്ങി

ചിരഞ്ജീവി നായകനാകുന്ന ചിത്രം ആചാര്യയിലെ ആദ്യ ഗാനമെത്തി. രാം ചരണും പൂജ ഹെഗ്ഡെയും അഭിനയിക്കുന്ന നീലാംബരി എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് പുറത്തുവിട്ടത്.

അനുരാഗ് കുല്‍ക്കര്‍ണയും രമ്യയും ബഹ്‌റയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ആനന്ദ് ശ്രീറാം ആണ് ഗാന രചന നിര്‍വഹിച്ചിരിക്കുന്നത്. മ്യൂസിക് വി വെങ്കടേശ്വര്‌ലും ചിത്രത്തിന്റെ സംഗീത സംവിധാനം മണി ശര്‍മയുമാണ്.

ചിരഞ്ജീവിയും മകന്‍ രാം ചരണും ഒന്നിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് കൊരടാല ശിവയാണ്. കാജല്‍ അഗര്‍വാളും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

സോനു സൂദ്, ജിഷു സെന്‍ഗുപ്ത, സൗരവ് ലോകോഷേ, കിഷോര്‍ പൊസനി കൃഷ്ണ മുരളി, തനികെല്ല ഭരണി, അജയ്, സംഗീത് കൃഷ് തുടങ്ങിയവരും ആചാര്യയില്‍ അഭിനയിക്കുന്നു.

 

 

Top