മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു

ന്യൂഡല്‍ഹി: ഇന്ത്യയുടെ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി നസീം അഹമ്മദ് സെയ്ദി വിരമിക്കുന്ന ഒഴിവിലേക്ക് അചല്‍ കുമാര്‍ ജ്യോതിയെ നിയമിച്ചു.

1975 ബാച്ചിലെ ഗുജറാത്ത് കേഡര്‍ ഐഎഎസ് ഉദ്യോഗസ്ഥനാണ് അചല്‍ കുമാര്‍ ജ്യോതി. നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെ ഗുജറാത്ത് ചീഫ് സെക്രട്ടറിയായി സേവനമനുഷ്ഠിച്ച അചല്‍ കുമാര്‍ 2015 മെയ് അഞ്ചിനാണ് തിരഞ്ഞെടുപ്പ് കമ്മിഷണറായി നിയമിക്കപ്പെട്ടത്.

വിവിധ പൊതുമേഖലാ സ്ഥാപനങ്ങളുടെ മേധാവിയായി സേവനം അനുഷ്ഠിച്ച അചല്‍ 2013 ല്‍ സര്‍വ്വീസില്‍ നിന്നും വിരമിക്കുകയായിരുന്നു.

Top