Acha din for corporates;LPG price increased,fuel price reduced

ന്യൂഡല്‍ഹി: സാധാരണക്കാരന് നല്ലനാളുകള്‍ വാഗ്ദാനം ചെയ്ത് അധികാരമേറ്റ നരേന്ദ്രമോഡിയുടെ വിമാനത്തില്‍ നല്ലനാളുകള്‍ കോര്‍പ്പറേറ്റുകള്‍ക്ക്. പാചകവാതക വില വര്‍ധിപ്പിച്ച് സാധാരണക്കാരെ ദുരിതത്തിലാക്കിയ കേന്ദ്ര സര്‍ക്കാര്‍ വിമാന ഇന്ധനവില കുറച്ച് കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ചു.

സബ്‌സിഡിയില്ലാത്ത പാചകവാതകത്തിന്റെ വില 61.50 രൂപ കൂട്ടിയപ്പോള്‍ വിമാന ഇന്ധനത്തിന്റെ വിലയില്‍ 1.2 ശതമാനം കുറവുവരുത്തി. വിമാന ഇന്ധനത്തിന് കിലോ ലിറ്ററില്‍ 526.2 രൂപയാണ് കുറച്ചത്. ഇതോടെ കിലോലിറ്ററിന്റെ വില 44,320,32 രൂപയായി. ഒക്ടോബറിനു ശേഷം മൂന്നാം തവണയാണ് വിമാന ഇന്ധനവില കുറക്കുന്നത്. പക്ഷേ പാചകവാതകവില നവംബറിലും വര്‍ധിപ്പിച്ചിരുന്നു.

Top