അസ്യൂസിന്റെ പ്രീമിയം ലാപ്‌ടോപ്പ് മോഡലായ സെന്‍ബുക്ക് പ്രോ 15 വിപണിയിലെത്തും

സ്യൂസിന്റെ പ്രീമിയം ലാപ്‌ടോപ്പ് മോഡലായ സെന്‍ബുക്ക് പ്രോ 15 വിപണിയിലെത്തിച്ചു. 4 കെ ഡിസ്‌പ്ലേയും ഒപ്പം ഇന്റെലിന്റെ ഏറ്റവും പുതിയ ഐ9 പ്രോസസ്സറുമായാണ് പ്രോ 15ലുള്ളത്. വിന്‍ഡോസ് 10 അധിഷ്ഠിത മോഡലാണിത്. കോര്‍ ഐ9 ചിപ്പ്‌സെറ്റുമായി എത്തുന്ന സെന്‍ബുക്ക് പ്രോ 15ന് 18.9 മില്ലീമീറ്റര്‍ കനവും, 1.86 കിലോഗ്രാം ഭാരവുമാണുള്ളത്. ഡീപ് ബ്ലൂ എന്ന ഒരൊറ്റ നിറഭേദത്തില്‍ മാത്രമേ പ്രോ 15 ലഭിക്കുകയുള്ളൂ. മോഡലിനെ കമ്പനി അവതരിപ്പിച്ചു എന്നല്ലാതെ വില എത്രയാകുമെന്നും, എന്നുമുതല്‍ വിപണിയിലെത്തുമെന്നും കമ്പനി വ്യക്തമാക്കിയിട്ടില്ല.

വിന്‍ഡോസ് 10 അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന മോഡലാണ് അസ്യൂസ് സെന്‍ബുക്ക് പ്രോ 15. ഫുള്‍ എച്ച്.ഡി 15.6 ഇഞ്ച് ബാക്ക്‌ലെറ്റ് ഡിസ്‌പ്ലേയ്‌ക്കൊപ്പം 1920 X 1080 പിക്‌സല്‍സ് ഡിസ്‌പ്ലേ റെസലൂഷനും, 3840 X 2160 പിക്‌സല്‍സ് പാനല്‍ റെസലൂഷനുമുണ്ട്. 16:9 ആണ് ആസ്‌പെക്ട് റേഷ്യോ. ഒപ്പം 178 ഡിഗ്രി വൈഡ് വ്യൂവിംഗ് ആംഗിളുമുണ്ട്. 8 GB /164 GB DDR റാമുള്ള മൂന്ന് പ്രോസസ്സര്‍ വേരിയന്റുകളില്‍ പ്രോ 15 ലഭിക്കും.

എന്‍വീഡിയ ജിഫോഴ്‌സ് 1050 ജി പിയു ഉള്ള 4 ജി.ബി ജി ഡി ഡി ആര്‍ 5 VRAM ഗ്രാഫിക്‌സാണ് സെന്‍ബുക്ക് പ്രോ 15ന് കരുത്തു നല്‍കുന്നത്. 10 TB/512 GB ഇന്റേണല്‍ സ്റ്റോറേജും ഈ മോഡല്‍ പ്രതിനിധാനം ചെയ്യുന്നു. ഫുള്‍ സൈസ് ബാക്ക്‌ലെറ്റ് കീബോര്‍ഡാണ് ഉള്ളത്. ഒപ്റ്റിക്കല്‍ ഇന്റഗ്രേറ്റഡ് ഫിംഗര്‍പ്രിന്റ് സെന്‍സറും, വിന്‍ഡോസ് ഹലോ സപ്പോര്‍ട്ടും ടച്ച്പാഡിലുണ്ട്. ഒപ്പം ബ്ലൂടൂത്ത്, ഡ്യുവല്‍ ബാന്‍ഡ് വൈഫൈ സവിശേഷതകളും ഉള്‍ക്കൊള്ളിച്ചിരിക്കുന്നു.

അസ്യൂസിന്റെ തന്നെ ഓഡിയോ സിസ്റ്റമായ സോണിക് മാസ്റ്റര്‍ സ്റ്റീരിയോ ഓഡിയോയാണ് ഈ മോഡലിലുള്ളത്. കോര്‍ട്ടന റെക്കഗ്‌നിഷനുള്ള മൈക്രോഫോണും, 3.5 എം.എം ഹെഡ്‌ഫോണ്‍ ജാക്കും ലാപ്പിന്റെ വശങ്ങളിലായുണ്ട്. ഒപ്പം വീഡിയോ കോളിംഗിനായി വി.ജി.എ കാമറയും, പെന്‍ഡ്രൈവ് കണക്ടീവിറ്റിക്കായി യു.എസ്.ബി.സി പോര്‍ട്ട്, എച്ച്.ഡി.എം.ഐ പോര്‍ട്ട്, മൈക്രോ എസ്.ഡി കാര്‍ഡ് റീഡര്‍, എന്നിവയും വശങ്ങളിലുണ്ട്. ഫുള്‍ ചാര്‍ജ് ചെയ്താല്‍ 9 മണിക്കൂര്‍ ബാറ്ററി ബാക്കപ്പും സെന്‍ബുക്ക് പ്രോ 15 വാഗ്ദാനം ചെയ്യുന്നു.

Top