acer swift 7

.എഫ്.എ ട്രേഡ് ഷോയിലല്‍ ഏസര്‍ അവതരിപ്പിച്ച സ്വിഫ്റ്റ് 7 ലാപ്‌ടോപ് ഇന്ത്യന്‍ വിപണിയിലെത്തി. ലോകത്തിലെ ഏറ്റവും കട്ടി കുറഞ്ഞ ലാപ്‌ടോപ് എന്ന സവിശേഷതയാണ് സ്വിഫ്റ്റ് 7 ന്റെ ഏറ്റവും വലിയ ആകര്‍ഷണീയത.

ഒരു സെന്റീമീറ്ററിനേക്കാള്‍ കട്ടികുറഞ്ഞതാണ് ഈ ലാപ്‌ടോപ്. 9.98 മില്ലീമീറ്റര്‍ മാത്രമാണ് ഇതിന്റെ കട്ടി.

പ്രമുഖ ഓണ്‍ലൈന്‍ ഷോപ്പായ ഫ്ളിപ്കാര്‍ട്ടിലൂടെയും ഏസറിന്റെ എക്‌സ്ക്ലൂസീവ് ഷോപ്പുകള്‍, തിരഞ്ഞെടുത്ത മറ്റ് ഔട്ട് ലെറ്റുകള്‍ എന്നിവയിലൂടെ മാത്രമാവും ആദ്യം സ്വിഫ്റ്റ് 7 ലഭ്യമാകുക. 99,999 രൂപയാണ് ബേസ്‌മോഡലിന്റെ വില.

13.3 ഇഞ്ച് വലുപ്പത്തിലുള്ള ഫുള്‍ എച്ച്. ഡി ഡിസ്‌പ്ലേയാണ് സ്വിഫ്റ്റ് 7 നുള്ളത്. സ്‌ക്രീന്‍ സംരക്ഷണത്തിനായി ഗൊറില്ലാ ഗ്ലാസ് 5 ഉള്‍പ്പെടുത്തിയിട്ടുണ്ട്.

1.1 കിലോഗ്രാമാണ് ഭാരം. ബേസ് മോഡലില്‍ ഇന്റല്‍ ഏഴാം തലമുറ കോര്‍ ഐ 5 പ്രോസസറാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതോടൊപ്പം ഉള്‍പ്പെടുത്തിയിരിക്കുന്ന 4 ജി.ബി റാം 8 ജി.ബിയായി വര്‍ദ്ധിപ്പിക്കാനാവും. 256 ജി.ബി സോളിഡ് സ്റ്റേറ്റ് ഡ്രൈവാണ് സ്റ്റോറേജിനായി ഉപയോഗിച്ചിരിക്കുന്നത്.

9 മണിക്കൂര്‍ വരെ ലാപ്‌ടോപ് പ്രവര്‍ത്തിപ്പിക്കാനാവുന്ന മികച്ച ബാറ്ററിയും ഇതിലുണ്ട്.

Top