acer launches three laptop with windows 10

യ്‌സര്‍ ക്ലൗഡ് ലാപ്‌ടോപ്പിന്റെ അവതരണത്തിനുശേഷം വിന്‍ഡോസ് 10ല്‍ പ്രവര്‍ത്തിക്കുന്ന മൂന്ന് ലാപ്‌ടോപ്പ് ഡിവൈസുകള്‍ കൂടി എയ്‌സര്‍ പുറത്തിറക്കിയിരിക്കുന്നു.

ആസ്പിയര്‍ E5573, ആസ്പിയര്‍ V നിട്രോ, ആസ്പിയര്‍ R13. എന്നിവയാണവ. 14 ഇഞ്ച്, 15.6 ഇഞ്ച് എന്നീ രണ്ടു വ്യത്യസ്ത ഡിസ്‌പ്ലേ സൈസുകളില്‍ ആസ്പിയര്‍ E5573 ലഭ്യമാക്കുന്നതാണ്. 5-ാം തലമുറ ഇന്റല്‍കോര്‍ പ്രോസസില്‍ പ്രവര്‍ത്തിക്കുന്ന ഈ ഡിവൈസില്‍ 16GB റാം, 1TB ഹാര്‍ഡ് ഡിസ്‌ക് സ്റ്റോറേജ് എന്നിവ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ആസ്പിയര്‍ R 13ന് 180 ഡിഗ്രിവരെ ചരിക്കുവാന്‍ സാധിക്കുന്ന സ്‌ക്രീന്‍ ആണ് ഉള്ളത്. അതിനാല്‍ നോട്ട് ബുക്ക്,എസ്സല്, സ്റ്റാന്‍ഡ്, പാഡ്, ടെന്റ്, ഡിസ്‌പ്ലേ എന്നീ വ്യത്യസ്ത മോഡുകളില്‍ ഇതിനെ ഉപയോഗിക്കാം.

4K റെസല്യൂഷന്‍ ഐപിഎസ് ഡിസ്‌പ്ലേ ഉള്ള 15 ഇന്‍ഞ്ച് ഡിസ്‌പ്ലേയാണ് ആസ്പിയര്‍ Vനിട്രോയ്ക്ക് ഉളളത്. ആസ്പിയര്‍ E5573, ആസ്പിയര്‍ Vനിട്രോ, ആസ്പിയര്‍ R13 ഡിവൈസുകള്‍ക്ക് യഥാക്രമം 26,499, 11000, 89999 രൂപകളില്‍ വിലനിലവാരം ആരംഭിക്കുന്നതാണ്.

Top