ഏസർ ഹാക്കിംഗിന് ഇരയായി; 50 ജിബിയിലധികം വ്യക്തിഗത ഡാറ്റ ചോര്‍ന്നു

മുംബൈ: ഹാക്കര്‍മാര്‍ ലാപ്പ്‌ടോപ്പ് നിര്‍മാതാക്കളായ ഏസറിന്റെ ഇന്ത്യന്‍ സെര്‍വറുകള്‍ വേട്ടയാടുകയും 50 ജിബിയിലധികം ഡാറ്റ മോഷ്ടിക്കുകയും ചെയ്തു. റിപ്പോര്‍ട്ട് അനുസരിച്ച്,ഡെസോര്‍ഡന്‍ എന്ന ഗ്രൂപ്പ് ഈ ഹാക്കിംഗിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

ഈ ഡാറ്റ ചോര്‍ച്ചയുടെ തെളിവായി,  ഗ്രൂപ്പ് ഹാക്കേഴ്‌സ് ഫോറത്തില്‍ ഒരു വീഡിയോ പോസ്റ്റ് ചെയ്തിട്ടുണ്ട്.  10,000 ഉപഭോക്താക്കളുടെയും 3,000 വിതരണക്കാരുടെയും റീട്ടെയിലര്‍മാരുടെയും ഡാറ്റയാണ് ചോര്‍ത്തിയത് . തായ് വാനീസ് കമ്പനിയായ ഏസറിന്റെ വക്താവ് ഈ സൈബര്‍ ആക്രമണം സ്ഥിരീകരിച്ചു.

എന്നാല്‍ തങ്ങളുടെ സുരക്ഷാ സംവിധാനത്തിലൂടെയാണ് ഈ ആക്രമണം കണ്ടെത്തിയതെന്ന് കമ്പനി അവകാശപ്പെട്ടു. ഇന്ത്യയിലെ തങ്ങളുടെ പ്രാദേശികവിതരണാനന്തര സംവിധാനത്തിന് നേരെ ആക്രമണം കണ്ടതായി ഏസര്‍ പറയുന്നു. ഇതിനുശേഷം അവര്‍ മുഴുവന്‍ സിസ്റ്റവും സ്‌കാന്‍ ചെയ്യുന്നതിന് സുരക്ഷ പ്രോട്ടോക്കോള്‍ സജീവമാക്കി.

 

Top