4-ഇന്‍-1 ഹെപ്പാ ഫില്‍റ്ററുമായി എയ്‌സർ എയർ പ്യൂരിഫയറുകൾ

ന്ന് കൂടുതല്‍ ജനപ്രിയമാകുന്ന ഉപകരണങ്ങളുടെ പട്ടികയിലാണ് വായു ശുദ്ധീകരണത്തിന് ഉപയോഗിക്കുന്ന എയര്‍ പ്യൂരിഫയറുകള്‍. എയ്‌സര്‍പ്യൂവര്‍ കൂള്‍ സി2, എയ്‌സര്‍പ്യൂവര്‍ പ്രോ പി2 എന്നീ പേരുകളില്‍ രണ്ടു പുതിയ എയര്‍പ്യൂരിഫയര്‍ മോഡലുകളാണ് എയ്‌സര്‍ ഇപ്പോള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവയുടെ സവിശേഷത അവയ്ക്ക് വായുവിന്റെ ഗുണനിലവാരം നിയന്ത്രിക്കാനായി ഒരു 4-ഇന്‍-1 ഹെപ്പാ ഫില്‍റ്റര്‍ ഉപയോഗിച്ചിരിക്കുന്നു എന്നതാണ്. ഫില്‍റ്ററിന് വിനാശകാരികളായ വൈറസുകളെയും ബാക്ടീരിയയേയും അലര്‍ജി ഉണ്ടാക്കുന്ന വസ്തുക്കളെയും അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന വസ്തുക്കളെയും നീക്കം ചെയ്യാനാകുമെന്ന് കമ്പനി അവകാശപ്പെടുന്നു.

അക്യൂപ്യൂവര്‍ കൂളില്‍ ഉള്‍പ്പെടുത്തിയരിക്കുന്ന 2-ഇന്‍-1 സര്‍ക്യൂലേറ്റര്‍ ആന്‍ഡ് പ്യൂരിഫയറിന് വീട്ടിനുളളിലെ വായുവിനെ ഫില്‍റ്റര്‍ ചെയ്ത ശേഷം വീണ്ടും പ്രവഹിപ്പിക്കാന്‍ സാധിക്കും. ഡിസി മോട്ടര്‍ ഉപയോഗിച്ചിരിക്കുന്നതിനാല്‍ കുറച്ചു വൈദ്യുതി മതിയെന്ന ഗുണവും ഈ മോഡലുകള്‍ക്കുണ്ട്. താരതമ്യേന ശബ്ദമില്ലാതെ പ്രവര്‍ത്തിപ്പിക്കാനായി ക്വയറ്റ് മോഡും ഉണ്ട്. കുട്ടികള്‍ക്കും വളര്‍ത്തു മൃഗങ്ങള്‍ക്കും പ്രശ്‌നമുണ്ടാകാതിരിക്കാനുള്ള സുരക്ഷാ ലോക്കും ഇവയ്ക്ക് ഉണ്ട്. തുടക്ക മോഡലിന്റെ വില 16,999 രൂപയായിരിക്കും.

Top