പാര്‍സല്‍ മോഷണ കേസുകളിലെ മുഖ്യപ്രതി അറസ്റ്റില്‍

മുംബൈ: അന്തർസംസ്ഥാന പാർസൽ മോഷണ കേസിലെ മുഖ്യ പ്രതി അറസ്റ്റിലായി. മഹാരാഷ്ട്ര സ്വദേശി മൊയ്തീൻ സയീദ് (53) ആണ് അറസ്റ്റിലായത്. ഇയാളെ മുംബൈയിൽ ചെന്നാണ് ആർപിഎഫ് സംഘം അറസ്റ്റ് ചെയ്തത്.

ട്രെയിനുകൾ സിഗ്നലുകളിൽ നിർത്തുമ്പോൾ തുണിത്തരങ്ങളടങ്ങിയ പാർസൽ തള്ളി താഴെയിട്ടാണ് മോഷണം. 15 ലക്ഷത്തിന്‍റെ പാർസൽ നഷ്ടപ്പെട്ട കേസാണ് കണ്ണൂരിൽ രജിസ്റ്റർ ചെയ്തത്. 40 പാർസൽ മോഷണ കേസുകളിലെ പ്രതിയാണ് മൊയ്തീൻ.

Top